Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 23:09 IST
Share News :
ഒറ്റപ്പാലം : കനത്ത മഴയിൽ വീടുകളിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നീക്കമാരംഭിച്ചു. പത്തൊമ്പതാം മൈലിലെ ജൂബിലി റോഡിലാണ് മൂന്ന് വീടുകളിൽ വെള്ളം കയറി ദുരിതത്തിലായത്. ഡോ. അനസ് , സക്കറിയ , സുധീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ അനസിൻ്റെ വീട്ടിലാണ് ചുറ്റുപാടും വെള്ളം നിറഞ്ഞ് സ്ഥിതി ഗുരുതരമായിരുന്നത്.
തൊട്ടുള്ള കുളം നിറഞ്ഞൊഴുകിയ വെള്ളമാണ് ചാൽ സ്വകാര്യ വ്യക്തി
വെള്ളമൊഴുകിയിരുന്ന വഴി മണ്ണിട്ടുയർത്തി യതോടെ വീടുകളിലേക്ക് കയറിയത് . കഴിഞ്ഞ മഴക്കാലത്തും സ്ഥലത്ത് സമാന അവസ്ഥയുണ്ടായിരുന്നു . പ്രശ്നം രമ്യമായി പരിഹരിക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ഇതിനകം പലവട്ടം നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിലിൽ വിഷയം വാർഡ് കൗൺസിലർ ഉന്നയിക്കുകയും നഗരസഭ അധികാരികളുടെ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് ഇന്ന് നഗരസഭ ഉദ്യോഗസ്ഥർ പോലീസ് അകമ്പടിയോടെ സ്ഥലത്തെത്തി താത്ക്കാലികമായി വെള്ളം ഒഴുകിപ്പോകാനായി റോഡ് മുറിച്ച് ചാല് കീറാനുള്ള നടപടികൾ സ്വീകരിച്ചത്. പക്ഷെ വിഷയത്തിന് ശാശ്വത പരിഹാരമായിട്ടില്ല .
Follow us on :
More in Related News
Please select your location.