Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലീൻവൈബ് 2025 ഉദ്ഘാടനം ചെയ്തു

06 Jun 2025 17:18 IST

ENLIGHT MEDIA PERAMBRA

Share News :

കുട്ടോത്ത്: ഹരിതകേരള മിഷനും കാർഷികവികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയായ 'ഓർമ്മത്തുരുത്ത്' പദ്ധതിയുടെയും , ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ക്ലീൻ വൈബ് 2025' പരിപാടിയുടെയും പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു , ആവള കുട്ടോത്ത് ഗവ. ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു.ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി.ഷിജിത്ത് അധ്യക്ഷനായിരുന്നു. ഹരിത കർമ്മ സേനാംഗങ്ങളായ പ്രേമ, സാവിത്രി എന്നിവരേയും , മികച്ച കർഷകനായ കെ.ടി.പത്മനാഭനേയും ചടങ്ങിൽ ആദരിച്ചു.പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് തയ്യാറാക്കിയ പോസ്റ്റർ കലക്ഷൻ എൻ.പി.ബാബു പ്രകാശനം ചെയ്തു. സ്കൂൾ എസ് പി സി കാഡറ്റുകൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. എസ് പി സി കാഡറ്റ് ഇൻഷിക പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മാലിന്യ സംസ്ക്കരണം എന്ന വിഷയത്തിൽ ശുചിത്വ മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ഷൈനി വി.പി ബോധവൽക്കരണ ക്ലാസ് നയിച്ചു.രജിത പി.കെ(ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), എൻ ആർ. രാഘവൻ (ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.അജിത , പ്രഭ ശങ്കർ , ലിസി കെ.കെ, അഷറഫ് പി.ടി, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം. ബി ജിഷ, പി. ടി എ പ്രസിഡൻ് ലിജി കെ , നസീർ സി.കെ(എ ഡി എ), ഹിബ സി(കൃഷി ഓഫീസർ), സജീവൻ എൻ (പ്രിൻസിപ്പാൾ), സന്തോഷ് സാദരം ( ഹെഡ്മാസ്റ്റർ) എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News