Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 14:42 IST
Share News :
മതത്തിൻ്റെ പേരിൽ കലഹിക്കരുതെന്ന് ആഹ്വാനം.
.കംബോഡിയൻ സർക്കാറും മക്കയിലെ മുസ്‌ലിം വേൾഡ് ലീഗും ( റാബിത്ത ) സംയുക്തമായി സംഘടിപ്പിച്ച ഇസ്‌ലാം - ബുദ്ധ മത സൗഹാർദ്ദ സമ്മേളനം അവസാനിച്ചു.
വിവിധ രാഷ്ട്രങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പണ്ഡിതന്മാരും സാംസ്കാരിക നേതാക്കളും പങ്കെടുത്തു.
കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് ഉച്ച കോടി ഉദ്ഘാടനം ചെയ്തു.
മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ മുഹമ്മദ് അബ്ദുൽ കരീം അൽ ഈസ്സയുടെ മുഖ്യ പ്രഭാഷണം അസിസ്റ്റൻറ് ജനറൽ സെക്രെട്ടരി ഡോ. മുഹമ്മദ് മൂസാ ഈ ദ് അൽ മജ്ദൂഈ വായിച്ചു. മതവും മനുഷ്യ സൗഹാർദ്ദവും, ഇസ്ലാം ബുദ്ധ മതങ്ങളിലെ മാനവിക സന്ദേശങ്ങൾ, തീവ്രവാദത്തിന്നെതിരിലുള്ള മത കൂട്ടായ്മകളുടെ അനിവാര്യത, മതങ്ങളുടെ സാംസ്കാരിക സവിശേഷതകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്തത്. കാബോഡിയൻ മന്ത്രി ഡോ. ഒദ്മാൻ ഹസ്സൻ, ശൈഖ് അബ്ദുല്ലാ ബിൻ മഹ്ഫൂദ് ബയ്യാഹ്, (അബൂദാബി), സംദേശ് പ്രേ ഓഡോം ചറിയ (കംബോഡിയ ), ശൈഖ് യഹ്‌യാ ചോലിൽ സ്താഖുഫ് (ഇന്തോനേഷ്യ), ഡോ. ഛായ് ബൊറിൻ (കംബോഡിയൻ മതകാര്യമന്ത്രി), മസഗോസ് ദുൽകിഫ്ലി (സിംഗപൂർ മന്ത്രി), ബനാഗളാ ഉപത്തിശ്ശ തെരൊ (ശ്രീലങ്ക), പ്രൊഫ മുസ്തഫ സെറിക് (ബോസ്നിയ), കിരിൻഡെ ധർമ്മരത്‌ന (മലേഷ്യ), ശൈഖ് മുഹമ്മദ് അർഷദ് (ഹോങ് കോങ് ), ഡോ. അബ്ദുൽ ഹന്നാൻ മുഗാംഗ് ടാഗോ (ഫിലിപ്പൈൻസ്), ദിനേശ് ധർമ്മമൂർത്തി (നേപ്പാൾ), രജിന്യകാവി പിയൻജി (തായ്ലൻ്റ്) ഡോ.ടിൻ ഔംഗ് മിൻ്റ് അസദ് (മ്യാൻമാർ)എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ച് സംസാരിച്ചു. ബുദ്ധ ഇസ്ലാം മതങ്ങൾ ശാന്തിയുടെ സന്ദേശങ്ങളാണെന്നും ഈ രണ്ട് ദർശനങ്ങളിൽ നിരവധി സമാനതകളുള്ള കാര്യവും അവർ എടുത്ത് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഡോ.ഹുസൈൻ മടവൂർ , അസ്ഗർ അലി ഇമാം മഹ്ദി ഡൽഹി എന്നിവർ പങ്കെടുത്തു. ബഹുസ്വരരാഷ്ട്രമായ ഇന്ത്യയിൽ ഇത്തരം സൗഹാർദ്ദ സംഗമങ്ങൾ ധാരാളമായി നടക്കുന്നുണ്ടെന്നും അതിന്ന് വലിയ ഫമുണ്ടെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
എല്ലാവർക്കും സമാധാന ജീവിതം ഉറപ്പ് വരുത്താൻ എല്ലാ മതവിശ്വാസികളും പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കണമെന്നും മതത്തിൻ്റെ പേരിൽ സമുദായങ്ങൾ തമ്മിൽ കലഹിക്കരുതെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.
Follow us on :
More in Related News
Please select your location.