Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 15:11 IST
Share News :
ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച മത്സ്യം കളവ് നടത്തി.
വള്ളിക്കുന്ന് : കടലുണ്ടി നഗരം ആനങ്ങാടിയിൽ മത്സ്യക്കച്ചവടം നടത്തിവരുന്ന മത്സ്യത്തൊഴിലാളികളുടെ മത്സ്യം രാത്രിയിൽ കളവ് നടത്തുന്നത് ആവർത്തിക്കപ്പെടുന്നു. വൈകിട്ട് നടന്ന കച്ചവടത്തിന് ശേഷം കെ. എം. പി. കുഞ്ഞിരായിൻ ആനങ്ങാടിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ചിരുന്ന മത്സ്യമാണ് തിങ്കളാഴ്ച രാത്രിയിൽ മോഷ്ടിക്കപ്പെട്ടത്. കാലത്ത് കച്ചവടത്തിന് എത്തിയപ്പോഴാണ് കുഞ്ഞിരായിൻ വിവരമറിയുന്നത്. സുമാർ പതിനെണ്ണായിരം രൂപയുടെ പലതരം മത്സ്യങ്ങളാണ് മോഷ്ടാവ് വാരി കൊണ്ടുപോയത്. നേരത്തെ തൊട്ടടുത്ത് കച്ചവടം നടത്തിയിരുന്നവരുടെ മത്സ്യങ്ങളും ഇപ്രകാരം കളവ് പോയിട്ടുണ്ട്. മത്സ്യം വിറ്റ് ഉപജീവനം നടത്തിവരുന്ന പാവപ്പെട്ട ചെറുകിട മത്സ്യ കച്ചവടക്കാർക്കിത് കനത്ത ആഘാതമാണ്. പോലീസുകാരുടെ നൈറ്റ് പെട്രോളിങ്ങിന്റെ അഭാവം റോഡ് സൈഡിൽ കൂടി കളവ് പെരുകാൻ ഇടയാക്കുന്നതായി പരാതിയുണ്ട്. മത്സ്യം കളവു പോയത് സംബന്ധിച്ച് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.