Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 19:53 IST
Share News :
ഗുരുവായൂർ:ക്ഷേത്ര പ്രാദേശിക സമിതി വാർഷിക പൊതുയോഗവും ആദരവ് 2025 രുഗ്മിണി റീജൻസിയിൽ വെച്ച് നടന്നു.സമിതി പ്രസിഡന്റ് ജി.കെ.പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.45 വർഷം ഗുരുവായൂരിൽ നാമസങ്കീർത്തനത്തിന് നേതൃത്വം നൽകിയ ജി.വി.രാമനാഥ അയ്യർ,ഡോ.കൃഷ്ണ എം.മേനോൻ,എംഎസ് ഇഎൻടി സംസ്ഥാന പരീക്ഷയിൽ നാലാമത്തെ റാങ്ക് നേടിയ ഡോ.അജ്ഞന,ടിവി ബിഡിഎസ്,എസ്എസ്എൽസി,പ്ലസ് ടൂ തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി,വിദ്യാർത്ഥിനികളേയും ചടങ്ങിൽ ആദരിച്ചു.പൊതുയോഗത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്തുന്ന ഉദ്യോഗർത്ഥികളിൽ 20% പ്രദേശവാസികൾക്ക് അനുവദിക്കണമെന്നും മാറി വരുന്ന സർക്കാരുകളുടെ നാമനിർദ്ദേശം ചെയ്തു വരുന്ന മാനേജിങ് കമ്മിറ്റിയിലേയ്ക് പ്രദേശവാസികളിൽ നിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന പ്രമേയം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.സെക്രട്ടറിപി.എ.സജീവൻ,ട്രഷറർ മുരളീധര കൈമൾ,വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.മുരളിധരൻ,സദാനന്ദൻ താമരശേരി,മോഹൻദാസ് ചേലനാട്ട് എന്നിവർ സംസാരിച്ചു.നീല പെരുമാൾ,പി.ശശിധരൻ,ശൈലജ കേശവൻ,ലതിക പുല്ലാട്ട്,ബിന്ദു ദാസ്,കെ.ഗോവിന്ദദാസ്,പി.രാമചന്ദ്രൻ,ഒ.കെ.നാരായണൻ നായർ,ബാബു വെട്ടിലായിൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.