Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരിശുമൂട് ധർമ്മാവേലി റോഡ് പണി പൂർത്തിയായി

08 Jan 2025 21:46 IST

PEERMADE NEWS

Share News :


 പീരുമേട് :കുരിശുമൂട് ധർമ്മാവേലി റോഡ് പണി പൂർത്തിയായി.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചാണ്റോഡ്പണിപൂർത്തിയാക്കിയത്.   റോഡിൻറെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. പൂർണ്ണമായും മണ്ണ് റോഡായിരുന്ന 600 മീറ്റർ റോഡ് മൂന്നര മീറ്റർ വീതിയിലും ബാക്കി വരുന്ന 200 മീറ്റർ റോഡ് 4 മീറ്റർ വീതിയിലുമാണ് പൂർത്തീകരിച്ചിരിക്കുന്നത് . 8 കിലോമീറ്റർ വരുന്ന റോഡിൻ്റെ കുറച്ചു ഭാഗം കൂടി പണി പൂർത്തിയാക്കേണ്ടതിനാൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാന പദ്ധതിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുള്ളതായും പൂർണ്ണമായും ഈറോഡ് ഗതാഗതയോഗ്യമാകുന്നതോടെ വള്ളക്കടവിലെയും ധർമ്മാവേലി എസ്റ്റേറ്റിലെയും പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് എത്താനുള്ളപാതയായിമാറുമെന്നും സത്രത്തിലെയും പരുന്തുംപാറയിലേക്കും വരുന്ന വിനോദസഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമായി മാറുമെന്നും എംഎൽഎ അറിയിച്ചു.

വാർഡ് മെമ്പർ ഷീലകുളത്തിങ്കൽ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം എസ് .പി .രാജേന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി .എം നൗഷാദ്,സിപിഐഎം ലോക്കൽ സെക്രട്ടറി എം.ബി .ബാലൻ ,ഐഎൻടിയുസി ജില്ലാ കമ്മിറ്റി അംഗം എസ്. ഗണേശൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News