Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 19:41 IST
Share News :
ചാവക്കാട്:തിരുവത്ര വെങ്കളത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി അറുമുഖൻ പണിക്കരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം.ഫെബ്രുവരി 13-ആം തിയ്യതി മുതൽ 16 വരെ നാഗകളങ്ങൾ,17-ന് മുത്തപ്പൻ,വിഷ്ണുമായ കളം,18-ന് ഭഗവതികളം എന്നിവ ഉണ്ടാകും.19-ന് ഉച്ചതിരിഞ്ഞ് മൂന്നിന് വെങ്കളത്ത് മുത്തി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ തിറ,പൂതൻ,പൂത്താലത്തോടുകൂടി എഴുന്നെള്ളിപ്പ് ആരംഭിച്ച് വൈകീട്ട് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.രാത്രി താലം വരവ്,തുടർന്ന് നടക്കുന്ന വടക്കും വാതിക്കൽ ഗുരുതി തർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ വി.കെ.ഷണ്മുഖൻ,വി.ജി.സതീശൻ,വി.എസ്.കൈലാസൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.