Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധിയുടെ വിജയത്തിൽ വഴിക്കടവിൽ യു ഡി എഫ് പ്രകടനം നടത്തി.

05 Jun 2024 17:30 IST

enlight media

Share News :

വഴിക്കടവ് : രാഹുൽ ഗാന്ധിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വഴിക്കടവിൽ യു ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തി.

എം ഐ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സുനീർ മണൽപ്പാടം മുഖ്യ പ്രഭാഷണം നടത്തി.

രാഹുൽ ഗാന്ധിയുടെ മതേതര കാഴ്ചപ്പാടിനുള്ള വിജയമാണിതെന്ന്

എം ഐ അബ്‌ദുൾ ഹമീദ് പറഞ്ഞു.

പരിഹസിച്ചവർക്കുള്ള മറുപടിയാണ് രാഹുലിന്‍റെ ഈ മിന്നും ജയമെന്നും ഭാരത് ജോഡോയാത്രയടക്കം നടത്തി നവീകരിച്ച രാഹുലിന്‍റെ നയങ്ങളും പരിപാടികളും സാധാരണക്കാര്‍ ഏറ്റെടുത്തതിന്‍റെ തെളിവ് കൂടിയാണ് ഈ മുന്നേറ്റമെന്ന് സുനീർ മണൽപ്പാടവും പറഞു. സി യു ഏലിയാസ്, കോയണ്ണി വാളശ്ശേരി, സി രാമകൃഷ്ണൻ,വി കെ ഉസ്മാൻ, ബിനീഷ് ജോസ്, ക്ഷേർലി വർഗീസ്, ഉഷ വരക്കുളം, ഷിൽജ പി,എന്നിവർ സംസാരിച്ചു.

Follow us on :

More in Related News