Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകദിന ശിൽപശാല

15 Aug 2024 17:16 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : മാലിന്യ മുക്ത നവകേരളം

2.0 - അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ എം എം ബിന്ദു അധ്യക്ഷയായി.

നവകേരളം കർമ്മപദ്ധതി ജില്ലാതല സെക്രട്ടറിയേറ്റ് അംഗവും, കില റിസോഴ്സ് പേഴ്സണമായ

സി ആർ മണികണ്ഠൻ , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എ പി പ്രവീൺ , പഞ്ചായത്ത് തല ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ തുടങ്ങിയവർ ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

പി മുഹമ്മദ് കാസിം, ആസൂത്രണ സമിതി അംഗങ്ങൾ, വാർഡ് അംഗങ്ങൾ , സാക്ഷരത പ്രമോട്ടർ, എസ് സി പ്രമോട്ടർ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. ശില്പശാലയിൽ സംഘടിപ്പിച്ച ചർച്ചയിൽ പഞ്ചായത്ത് തല ആക്ഷൻ പ്ലാൻ അംഗീകരിക്കുകയും വിവിധ മേഖലകളിലെ വിടവുകൾ കണ്ടെത്തി പ്രശ്നപരിഹാരം നിർദ്ദേശിക്കുകയും ചെയ്തു.

ബിന്ദു എസ് എസ് സ്വാഗതം പറഞ്ഞു.

Follow us on :

More in Related News