Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 09:06 IST
Share News :
തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൻ്റെ അറുപത്തി എട്ടാം വാർഷികം വിസ്മയം 2025.വിവിധ പരിപാടികളോടെ ആഘോഷിച്ചു. തിരുവമ്പാടി MLA ലിൻ്റോ ജോസഫ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷയായി . പ്രധാനാധ്യാപിക രഹ്ന മോൾ സ്വാഗതം പറഞ്ഞു. കുട്ടികൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ എ പി ബീന നടത്തി. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി മാഗസിൻ പ്രകാശനവും കുന്ദമംഗലം ബിപിസി പികെ മനോജ് കുമാർ പഞ്ചായത്തു തല ഡയപ്പർ ബാങ്ക് ഉദ്ഘാടനവും ചെയ്തു. തിരുവമ്പാടി റബ്ബർ കമ്പനി മാനേജർ സിബിച്ചൻ എം. ചാക്കോ ഉപഹാരം സമർപ്പിച്ചു. എസ്. ആർ.ജി. കൺവീനർ പി. സ്മിന റിപ്പോർട്ട് അവതരിപ്പിച്ചു.
പി.ടി.എ. പ്രസിഡണ്ട് എസ് പ്രജിത്ത്, എസ്.എം.സി. ചെയർമാൻ കെ സുരേഷ്, എസ്.എസ്. ജി. കൺവീനർ ഗോപിനാഥൻ മൂത്തേടത്ത്, വാർഡ് വികസന സമിതി കൺവീനർ എസ്. ജയപ്രസാദ്, സ്കൂൾ സംരക്ഷണ സമിതി കൺവീനർ പി രഘു പ്രസാദ്, എം പി ടി എ ചെയർ പേഴ്സൺ കെ സുമം, വ്യാപാരി വ്യവസായി സമിതി അംഗം കെ.ടി. നളേശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം പി പ്രേമൻ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എസ്. ജയരാജൻ, പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ എം. വിജു, ,ബി എൽഎം സൊസൈറ്റി അംഗം എസ്. ജയചന്ദ്രൻ, സ്കൂൾ ലീഡർ ഫർഹ ഫാത്തിമ, തിരുവമ്പാടി റബ്ബർ കമ്പനി അസിസ്റ്റൻ്റ് മാനേജർ അനിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉണ്ണീഷ് തടപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ വൃദ്ധ വൃക്ഷങ്ങൾ നാടകവും ആഘോഷത്തിന്റെ മാറ്റു കൂട്ടി.
Follow us on :
Tags:
More in Related News
Please select your location.