Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർഥിയുടെ ആത്മഹത്യ: കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം

23 Sep 2024 14:44 IST

- Shafeek cn

Share News :

കോട്ടയം: വിദ്യാർഥിയുടെ ആത്മഹത്യയിൽ കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം അലയടിക്കുന്നു. വിദ്യാർഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലമാണെന്നാരോപിച്ചാണ് പ്രതിഷേധം കനക്കുകയാണ്. വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധത്തിൽ അണിനിരന്നിരിക്കുന്നത്‌. ഉത്തരവാദികളായ അധ്യാപകർക്കെതിരേ നടപടി വേണമെന്ന ആവിശ്യം ശക്തമാണ് ഇവർക്കിടയിൽ.


രണ്ടാഴ്ച മുമ്പാണ് ഒന്നാം വർഷ എം.എൽ.ടി വിദ്യാർഥി അജാസ് ഖാൻ പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇൻ്റേണൽ പരീക്ഷയിൽ തോറ്റതിനു പിന്നാലെയാണ് അജാസ് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ട്. ഇത് അധ്യാപകരുടെ പീഡനം മൂലമാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണത്തെ കോളേജ് അധികൃതർ നിഷേധിച്ചു.

Follow us on :

More in Related News