Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊട്ടി പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കണം - എസ് ടി യു.

24 Oct 2024 22:09 IST

UNNICHEKKU .M

Share News :


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ വാഹന ഗതാഗത യോഗ്യമല്ലാത്തതിനാൽ  തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താത്ത റോഡുകളിൽ മണിക്കൂറുകളോളം യാത്രക്കാരുമായി കാത്തിരിക്കേണ്ടി വരികയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള ദുഷ്കരമായ യാത്രയുടെ അനന്തരഫലമായി വാഹനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുകയും അവ പരിഹരിക്കുന്നതിനായി ദൈനംദിനം വലിയ സാമ്പത്തിക ചിലവുകൾ വഹിക്കേണ്ടിയും വരികയാണ്. ഈ സങ്കീർണ്ണമായ അവസ്ഥയിൽ ജോലി ചെയ്യുന്നത് വാഹന തൊഴിലാളികളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. അടിയന്തിരമായി സർക്കാർ ഇടപെട്ടു കൊണ്ട് റോഡുകൾ വാഹന ഗതാഗത യോഗ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ല മോട്ടോർ ഫെഡറേഷൻ എസ്.ടി.യു സർക്കാറിനോട് ആവശ്യപ്പെട്ടു. മോട്ടോർ ഫെഡറേഷൻ എസ്.ടി.യു ജില്ല പ്രസിഡൻ്റ് യു.എ ഗഫൂറിൻ്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ജില്ല സെൻ്ററിൽ ചേർന്ന യോഗം മോട്ടോർ ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.സി ബഷീർ ഉദ്ഘാടനം ചെയ്തു. മോട്ടോർ ഫെഡറേഷൻ ഭാരവാഹികളായ കെ.പി.സി ഷുക്കൂർ, മജീദ് വടകര, ഹമീദ് മടവൂർ, അഷ്റഫ് കല്ലാച്ചി, റിയാസ് അരീക്കാട്, ഇബ്രാഹീം പേരാമ്പ്ര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.ടി.പി ഇബ്രാഹീം സ്വാഗതവും ട്രഷറർ ഷഫീഖ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News