Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുൾ ഡൗസർ രാജ് : സുപ്രിം കോടതി വിധി ഭരണഘടനയുടെ അന്തസ്സ് ഉയർത്തി പിടിക്കുന്നത് - അബ്ദുൽ ജലീൽ സഖാഫി '

19 Nov 2024 22:06 IST

UNNICHEKKU .M

Share News :

കോഴിക്കോട്: ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെടുന്ന വ്യക്തികളുടെ വീടുകൾ പൊളിച്ചു നീക്കുന്ന ഭരണകൂട ബുൾഡൗസർ രാജുകൾ അവസാനിപ്പിക്കണമെന്ന കോടതി വിധി ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതും നിയമവാഴ്ചയെ ശക്തിപ്പെടുത്തുന്നതുമാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ അബ്ദുൽ ജലീൽ സഖാഫി പറഞ്ഞു.എക്സിക്യൂട്ടിവ് കോടതിയും ജഡ്ജിയുമാവേണ്ടന്ന കോടതിയുടെ താക്കീത് നീതി നിഷേക്കപ്പെടുന്ന പൗരൻമാർക്ക് പ്രതീക്ഷ നൽകുന്നതാണ്. എസ്ഡിപിഐ ഒളവണ്ണ 19 ആം വാർഡ് കമ്മിറ്റി കമ്പിളിപ്പറമ്പിൽ സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് റുബീന കെപി അധ്യക്ഷത വഹിച്ചു. റുഖിയ പിടി, റഈസ് വിപി സംസാരിച്ചു.

Follow us on :

More in Related News