Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഭകളുമൊത്ത് ക്രസ്റ്റ് കൂളിമാടിൻ്റെ സായാഹ്ന സംഗമം

02 Jun 2024 15:02 IST

UNNICHEKKU .M

Share News :

മുക്കം : ക്രസ്റ്റ് കൂളിമാട് ടീം ടാലൻ്റിന് കീഴിൽ സംഘടിപ്പിച്ച പ്രതിഭ സായാഹ്നം ശ്രദ്ധേയമായി. പി.എം. ഫൗണ്ടേഷൻ മെൻ്റർ കരിയർ ഒ.എ. മുഹമ്മദ് ഷഫീഖ് പ്രതിഭകളുമായി സംവദിച്ചു. മുഹമ്മദ് ഷഫീഖിന് ക്രസ്റ്റിൻ്റെ ഉപഹാര സമർപ്പണം മഹല്ല് കമ്മിറ്റി ജ : സെക്രട്ടരി കെ. വീരാൻകുട്ടി ഹാജി നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ കെ.ടി. നാസർ അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സർക്കാർ ജോലി ലഭിച്ചവരെയും ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു. ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് , ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, ടി.സി. മുഹമ്മദാജി , കെ.സി.ഇസ്മാലുട്ടി, ടി.വി.ഷാഫി മാസ്റ്റർ, ഇ. കുഞ്ഞോയി,കെ.എം. ബശീർ ബാബു, മജീദ് കൂളിമാട്,വി. അബ്ദുല്ല മാസ്റ്റർ, ടി.സഫറുള്ള, വി.അബൂബക്കർ മാസ്റ്റർ, ടി.വി. ഇഖ്ബാൽ, കെ.കെ. ശുകൂർ , ഇ.കെ.ഫറ ജമാൽ ,കെ.മുജീബ് സംസാരിച്ചു.

Follow us on :

More in Related News