Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 17:34 IST
Share News :
ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രശസ്ത ജ്യോത്സ്യൻ മേഴത്തൂർ ഉണ്ണികൃഷ്ണപണിക്കർ നടത്തുന്ന അഷ്ടമംഗല പ്രശ്നം വ്യാഴാഴ്ച്ച(ഒക്ടോബർ 3) രാവിലെ 8 മണിക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിദ്ധ്യത്തിൽ ആരംഭിക്കും.സഹജോത്സ്യൻമാരായി പേരകം ഉദയൻപണിക്കർ,കണ്ടാണശ്ശേരി വിഷ്ണുപണിക്കർ എന്നിവർ പങ്കെടുക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്,ട്രസ്റ്റ് പ്രസിഡന്റ് പി.യതീന്ദ്രദാസ്,ക്ഷേത്ര നിർമ്മാണ യജ്ഞസമിതി വർക്കിംഗ് ചെയർമാൻ പ്രകാശൻ കിഴക്കകത്ത്,ട്രസ്റ്റ് ഭാരവാഹികളായ ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ,ട്രഷറർ സി.കെ.ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.2000 മാർച്ചിൽ പ്രശസ്ത ജ്യോത്സ്യൻ പിറവം കൈപ്പിള്ളി നാരായണൻ നമ്പൂതിരി നടത്തിയ അഷ്ടമംഗല പ്രശ്‌ന വിധിപ്രകാരമാണ് ക്ഷേത്രനിർമ്മാണം നടത്തി പ്രതിഷ്ഠകർമ്മങ്ങൾ നിർവ്വഹിച്ച പരിപാലിച്ച് പോന്നിരുന്നത്.വിഗ്രഹ പ്രതിഷഠ നടത്തി പതിനാല് വർഷങ്ങൾ കഴിഞ്ഞതിനാലും നാഗ സാന്നിദ്ധ്യമുൾപ്പെടെ പല വിഘ്നങ്ങൾ കണ്ടതിനാലും നവീകരണ കർമ്മങ്ങൾ ആവശ്യമായതിനെ തുടർന്നാണ് അഷ്ടമംഗല പ്രശ്നം നടത്തുവാൻ തീരുമാനിച്ചത്.
Follow us on :
Tags:
More in Related News
Please select your location.