Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 21:04 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.പരിശീലന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ എലൈറ്റ് ലിഷർ ലാൻഡിലാണ് നീന്തൽ പരിശീലനം ഒരുക്കിയിരിക്കുന്നത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.വിവിധ ഷെഡ്യൂളുകളിലായി കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കും.വിദഗ്ധരായ നീന്തൽ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസുകൾ നടക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.