Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 11:49 IST
Share News :
കോഴിക്കോട്- ദേശീയ മാനവിക വേദി സംഘടിപ്പിക്കുന്ന 'ന്യൂനപക്ഷങ്ങളും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും' സെമിനാർ ജൂൺ 9 ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കും. വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരിലുൾപ്പെടെ മുസ്ലിം സമുദായത്തോട് അകൽച്ചയും അപരവൽക്കരണ മനോഭാവവും വളർന്നു വരുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ ഡോ. ഖദീജ മുംതാസ് പറഞ്ഞു. ഭരണത്തിലെ പ്രാതിനിധ്യത്തിലും സംവ രണത്തിലും മാത്രമല്ല രാഷ്ട്രീയ സമീപനങ്ങളിലും തീരുമാനങ്ങളിലും വരെ ഇത് നിഴലിക്കുന്നുമുണ്ട്. മുസ്ലിം സമൂഹത്തെപ്പറ്റിയും വിശിഷ്യാ, അവരെ നിയന്ത്രിക്കുന്നവർ എന്നു വിശ്വസിക്കപ്പെടുന്ന മത സംഘടനാ നേതാക്കളെപ്പറ്റിയും പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മനോഭാവങ്ങൾ എങ്ങനെ രൂപപ്പെടുന്നു,. അതിൽ വാസ്തവം എത്ര മാത്രമുണ്ട്, സമുദായത്തിന്റെ ഭാഗത്തുനിന്ന് ആത്മവിശകലനങ്ങളും തിരുത്തലുകളും ആവശ്യമുണ്ടോ ഇങ്ങനെ ചോദ്യങ്ങളും ചർച്ചയാകും. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളും രണ്ടാമത്തേതായ ക്രിസ്‌ത്യൻ സമൂഹവും തമ്മിൽ കേരളീയ പശ്ചാത്തലത്തിൽ അവസര നിഷേധത്തിന്റെ കാര്യത്തിലോ ഭരണസ്വാധീനത്തിന്റെ കാര്യത്തിലോ അസന്തുലിതാവസ്ഥകൾ ഉണ്ടോ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ചിന്തകൾ പങ്കുവെക്കുമെന്നും അവർ പറഞ്ഞു..
സെമിനാർ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും, പിടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു വിഷയാവതരണം നടത്തും. ദേശീയ മാനവിക വേദി ചെയർപേഴ്സൺ സച്ചിദാനന്ദൻ മുഖ്യപ്രഭാഷകനായിരിക്കും. ഡോ, ഫസൽ ഗഫൂർ, കെ.ഇ.എൻ, ഡോ. ഖദീജാ മുംതാസ് എന്നിവർ വിഷയത്തിന്റെ വ്യത്യസ്തത തലങ്ങൾ വിശകലനം ചെയ്യും.
3 മണിക്കു തുടങ്ങുന്ന സെമിനാറിനും പൊതുചർച്ചയ്ക്കും ശേഷം പി ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത 'പരദേശി' സിനിമയുടെ പ്രദർശനവും ഉണ്ടായിരിക്കും
വാർത്താ സമ്മേളനത്തിൽ പികെ പാറക്കടവ്, ഡോ. ഹംസ മേലടി, വിൽസൺ സാമുവൽ, വിനീഷ് ആരാധ്യ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.