Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയ വനിത മാധ്യമ പ്രവർത്തകയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം

17 Jun 2025 17:44 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് മുനക്കക്കടവിൽ കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയ വനിത മാധ്യമ പ്രവർത്തകയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം.കടൽക്ഷോഭത്തിൻ്റെ വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.കെ.എസ്.പാർവ്വതിക്കെതിയെയായിരുന്നു കൈയ്യേറ്റ ശ്രമം നടന്നത്.തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെ മുനക്കക്കടവ് ഇഖ്ബാൽ നഗറിനടുത്ത് കടൽ തീരത്ത് വെച്ചായിരുന്നു സംഭവം.കടൽ ക്ഷോഭ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാർവതി കടൽക്ഷോഭ ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളായ പടിഞ്ഞാറെ പുരക്കൽ റാഫി,പോക്കാക്കില്ലത്ത് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം തടയുകയായിരുന്നു.കടൽക്ഷോഭത്തിൻ്റെ ദൃശ്യം പകർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സംഘം പാർവ്വതിയുടെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും,അസഭ്യവർഷം പൊഴിയുകയും ചെയ്തു.ഇതോടെ ബഹളം കേട്ട് സ്ഥലത്തെത്തിയവർ രംഗം ശാന്തമാക്കാൻ ശ്രമിച്ചു.പിന്നീട് ഏറെ നേരത്തിന് ശേഷമാണ് മൊബൈൽ ഫോൺ തിരികെ നൽകിയത്.വിവരമറിഞ്ഞ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയ ശേഷമാണ് കടൽ ക്ഷോഭത്തിന്റെ ദൃശ്യം പകർത്താനായത്.സംഭവത്തിൽ പാർവതി ചാവക്കാട് പോലീസിൽ പരാതി നൽകി.ചാവക്കാട് പോലീസ് പാർവതിയുടെ മൊഴി രേഖപ്പെടുത്തി.കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി.ഇവർക്കെതിരെ കേസെടുക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു.മാധ്യമ പ്രവർത്തകയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയ സംഭവത്തിൽ ചാവക്കാട് പ്രസ്സ് ക്ലബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.അക്രമികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രസ്സ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.   





Follow us on :

More in Related News