Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കാൻ എസ്ഡി പി ഐ സായഹ്ന ധർണ്ണ നടത്തി .

26 Aug 2024 18:49 IST

UNNICHEKKU .M

Share News :



മുക്കം :മാവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. അശാസ്ത്രീയമായി നിർമ്മിച്ച പാറമ്മൽ-പറമ്പന്തളം റോഡ്, പൊട്ടിപ്പൊളിഞ്ഞ മഹ്‌ളറ-യതീംഖാന റോഡ്, പാർശ്വഭിത്തി ഇടിഞ്ഞ പാറമ്മൽ-നെച്ചായിൽ റോഡ് എന്നിവയുടെ പുനർനിർമാണത്തിൽ വാർഡ് മെമ്പറും പഞ്ചായത്തും കാണിക്കുന്ന നിസ്സംഘതയുടെ നേർക്കാഴ്ചയാണ് ഇതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്തു കൊണ്ട് എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി അംഗം ശരീഫ് യു കെ ആരോപിച്ചു. മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുനീർ പി എം അധ്യക്ഷതവഹിച്ചു. അഷ്‌റഫ് പി പി സ്വാഗതവും, പാറമ്മൽ ബ്രാഞ്ച് സെക്രട്ടറി സുലൈഖ കെ നന്ദിയും പറഞ്ഞു.

Follow us on :

More in Related News