Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആകാശക്കാഴ്ചകളുടെ വിസ്മയങ്ങൾ തേടി വിദ്യാർത്ഥികൾ

09 Jan 2025 19:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ സയൻസ് ക്ലബ് വിദ്യാർത്ഥികൾ പഠന സമയം കഴിഞ്ഞും സ്കൂൾ മുറ്റത്തായിരുന്നു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ്റെ ഉപരിതലഭംഗിയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും, മറ്റ് ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുടെ വിശാല സുന്ദര ലോകത്തെക്കുറിച്ചും നിരീക്ഷണങ്ങൾ നടത്തി രാത്രി വൈകും വരെ മുറ്റത്തുണ്ടായി. ചാലക്കുടി എസ് എച്ച് കോളജിലെ ഡോ. നിജോ വർഗീസ്, ഡോ.പി.ആർ.ശ്രീറാം എന്നിവർ നിരീക്ഷണ പരിപാടി നയിച്ചു.


 സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സയൻസ് ക്ലബ് കോർഡിനേറ്റർ ഹാരിസ് കാഞ്ഞിരോട്ട് സ്വാഗതം പറഞ്ഞു. ഷബീർ ജന്നത്ത്, എ. സുബാഷ് കുമാർ, ശ്രീജിത്ത് വിയ്യൂർ , സി.എം.സജിത്ത് , എം.സിനി എന്നിവർ സംസാരിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ആദ്യത്യ.എം. എസ് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News