Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാലയങ്ങൾ ശുചീകരിച്ച് ഡിവൈഎഫ്ഐ.

27 May 2024 11:49 IST

- Saifuddin Rocky

Share News :

മലപ്പുറം : അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിലെ വിദ്യാലയങ്ങൾ ശുചീകരിച്ച് യൂത്ത് ബ്രിഗേഡ്.

വാട്ടർ ടാങ്ക്, ക്ലാസ് മുറികൾ, വിദ്യാലയങ്ങളുടെ പരിസരം എന്നിവയാണ് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്.


എ യു പി സ്കൂൾ മാട്ടറയിൽ നടന്ന പരിപാടി CPI(M) ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. DYFI ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, മേഖല പ്രസിഡണ്ട് എം. യൂനുസ്, മേഖലാ സെക്രട്ടറി എ. ബിജു, പി. ശീതൾ എന്നിവർ പങ്കെടുത്തു.


DYFI ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് പെരിന്തൽമണ്ണ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും, സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ ജി.എം എൽ.പി ചമ്രവട്ടം, കെ പി അനീഷ് ജി.എം എൽ.പി കാപ്പുമുഖം, സി ഇല്യാസ് എം. എസ്.പി എൽ പി സ്കൂളിലും പങ്കെടുത്തു.


ജില്ലയിൽ 93 പൊതുവിദ്യാലയങ്ങളിലാണ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

Follow us on :

More in Related News