Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് തല നിർവഹണ സമിതി യോഗം

05 Sep 2024 19:27 IST

Preyesh kumar

Share News :

മേപ്പയ്യൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കാൻ ഗ്രാമ പഞ്ചായത്തുതല നിർവഹണ സമിതി രൂപീകരിച്ചു .


 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി .രാജൻ

യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂർ 

അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനം നിലവിൽ കൈവരിച്ച നേട്ടങ്ങളും പോരായ്മകളും സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സൽന ലാൽ വിശദീകരിച്ചു. ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളെ കുറിച്ച് ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് ആളുകൾ സംസാരിച്ചു. സപ്തംബർ 20 നകം വാർഡ് തല നിർവഹണ സമിതി യോഗം ചേരാനും ധാരണയായി.

പീഡനാരോപണം- ആ ദിവസങ്ങളിൽ നിവിൻ കൊച്ചിയിലെന്നുതെളിയിക്കുന്ന ബില്ലുകൾ പുറത്ത്

 ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പി .രമ, മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ എഎസ്ഐ റസാഖ് എൻ എം, മേപ്പയ്യൂർ ജി വിഎച്ച് എസ് എസ് ഹെഡ് മാസ്റ്റർ കെ.എം. മുഹമ്മദ് ,അധ്യാപകരായ എം.കെ.രമ്യ , ജെയിൻ റോസ് എം എ,ഇ.കെ.മോഹൻ

, ടൗൺ ബാങ്ക് പ്രസിഡന്റ് രാഘവൻ കെ കെ, കൃഷി ഓഫീസർ അപർണ ആർ എ, വെറ്റിനറി സർജൻ ഡോ. കെ.ടി.മുസ്തഫ , വില്ലേജ് ഓഫീസർ 

കെ.പി.പ്രദീപൻ , ,സിഡിഎസ് ചെയർപേഴ്സൺ

ഇ. ശ്രീജയ, എംജിഎൻആർഇജിഎസ് ഓവർസിയർ അശ്വനി ബാബു, ജെപിഎച്ച്എൻ സുലൈഖ എം പി, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡന്റ് ഷീജ ടി പി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാമചന്ദ്രൻ എം കെ, കെ എം ബാലൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ശ്രീലേഖ കെ ആർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News