Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലാളികൾ രാഷ്ട്രീയക്കാരുടെ കുഴലൂത്തുകാരാവരുതെന്ന് ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ

15 Nov 2024 23:08 IST

MUKUNDAN

Share News :

ഗുരുവായൂർ:തൊഴിലാളികൾ രാഷ്ട്രീയക്കാരുടെ കുഴലൂത്തുകാരാവരുതെന്ന് ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ അഭിപ്രായപ്പെട്ടു.പൊതുഗതാഗതം സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന ഇടത് ഭരണകക്ഷി യൂണിയനുകളുടെ ഒത്താശയോടെ നടത്തുന്ന ഗൂഢാലോചനക്കെതിരെ കെഎസ്ടി എംപ്ലോയിസ് സംഘം ബിഎംഎസ് ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെഎസ്ടി എംപ്ലോയിസ് സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സത്യപാൽ അധ്യക്ഷത വഹിച്ചു.ശമ്പളം കൃത്യമായി നൽകുക,കെഎസ്ആർടിസിയുടെ റൂട്ടുകൾ സംരക്ഷിക്കുക,കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുക,ജീവനക്കാരുടെ പ്രമോഷൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഉപവാസ സത്യാഗ്രഹം.കെ.ജി.നർമ്മദ്,യൂണിറ്റ് പ്രസിഡന്റ് പി.കെ.അനിൽകുമാർ,വി.ലേഖ,കെ.കെ.പ്രമോദ്,ടി.വി.ഷാജു,പി.ആർ.പ്രദീപ് രാജൻ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News