Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 21:00 IST
Share News :
കൊണ്ടോട്ടി : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി മുനിസിപ്പൽ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കേരളത്തെ വെന്റിലേറ്ററിലാക്കിയ കേരളത്തിലെ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണ മെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു.
പ്രതിഷേധ പ്രകടനം കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അഹമ്മദ് കബീർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോൺഗ്രസ്സ് പ്രസിഡന്റ് ദാവൂദ് കുന്നംപള്ളി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജിഹാദ് സി. കെ സ്വാഗതം പറഞ്ഞു. മുൻ നഗരസഭ ചെയർമാൻ സി.കെ നാടിക്കുട്ടി, ഭാരവാഹികളായ ഫൈസൽ ആലുങ്ങൽ, അഷ്‌റഫ് പറക്കൂത്ത്, നബീർ കുട്ടൻകാവിൽ, പ്രശാന്ത് മാസ്റ്റർ, കുഞ്ഞുപ്പു, ഫാരിസ് കെ പി എന്നിവർ സംസാരിച്ചു. ലുക്മാൻ കാരി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.