Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല മനുഷ്യരിൽ കാലുഷ്യമില്ലാതാക്കും: ഗായകൻ അജയ് ഗോപാൽ

05 Oct 2024 18:13 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: ഭാഷയുടെ സൗന്ദര്യവും സംഗീതവും ആഴത്തിൽ തിരിച്ചറിഞ്ഞ മഹാൻമാരായ എഴുത്തുകാരാണ് മലയാള സിനിമാഗാന ശിൽപ്പികളെന്ന് പ്രശസ്ത സിനിമ പിന്നണി ഗായകനും കലാകാരനുമായ അജയ് ഗോപാൽ പറഞ്ഞു. മനുഷ്യരിൽ കാലുഷ്യമില്ലാതാക്കി സ്നേഹം പ്രസരിപ്പിക്കുന്ന കലാപ്രകടനങ്ങൾ 

വർത്തമാനകാലത്ത് വഴിപാടുകളായി മാറിപ്പോവുന്നത് ദുഃഖകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജി വി എച്ച് എസ് എസ് മേപ്പയ്യൂരിൽ രംഗോലി സ്കൂൾ കലോത്സവം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജയ് ഗോപാൽ.


പിടിഎ പ്രസിഡൻ്റ് വി.പി.ബിജു അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു.ലോഗോ പ്രകാശനം വിഎച്ച്എസ് സി പ്രിൻസിപ്പൽ ആർ.അർച്ചന, ഹെഡ്മാസ്റ്റർ

കെ. നിഷിദ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ഹെഡ്മാസ്റ്റർ കെ.എം.മുഹമ്മദ് കലോത്സവ

സന്ദേശം നൽകി.ചടങ്ങിൽ ദേശീയ ജൂഡോ

താരം അൻസ അംറീനിനെ അനുമോദിച്ചു.സ്റ്റാഫ് സെക്രട്ടറി എൻ.വി. നാരായണൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടി.എം.അഫ്സ, ഭവ്യ ബിന്ദു, യു.ബിജു, വി.പി.മോഹനൻ എന്നിവർ സംസാരിച്ചു. കലോത്സവ കൺവീനർ കെ.എം.സുജിത നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News