Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 14:58 IST
Share News :
ചാവക്കാട്:തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.രണ്ട് ദിവസം നീണ്ടുനിന്ന ഗംഭീരമായ പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം,ഉഷപൂജ,കലശപൂജ,നവകം,പഞ്ചഗവ്യം,കലശാഭിഷേകം,ബ്രഹ്മരക്ഷസിന്‍റെ തറയിൽ വിശേഷാൽ പൂജയും,നാഗങ്ങൾക്ക് പാലും നൂറും,ദേവിയുടെ തിരുനടയ്ക്കൽ പറനിറക്കൽ വഴിപാട്,ദീപാരാധന,മുത്തപ്പൻ സ്വാമിക്ക് കളം,വിഷ്ണുമായ സ്വാമിക്ക് കളം,ഭുവനേശ്വരി ദേവിക്ക് വിശേഷാൽ പൂജ,കരിങ്കുട്ടി സ്വാമിക്ക് കളം എന്നിവയും നടന്നു.പൂജകൾക്ക് ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.കളങ്ങൾക്ക് വല്ലച്ചിറ വിജീഷ് നേതൃത്വം നൽകി.അന്നദാനവും ഉണ്ടായിരുന്നു.തിരുവത്ര ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാ ബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തിൽ നിന്നും അമ്മമാരുടെ താലം പുറപ്പെട്ട് ക്ഷേത്രത്തിലെത്തി.മണത്തല ജനാർദ്ദനൻ ആൻഡ് പാർട്ടിയുടെ തായമ്പക,ഭഗവതിക്ക് കളംപാട്ട്,തുടർന്ന് ക്ഷേത്രം മേൽശാന്തി സർവ്വശ്രീ കളരിക്കൽ ഉണ്ണിപ്പണിക്കരുടെ കാർമ്മികത്വത്തിൽ വടക്കൻ വാതുക്കൽ ഗുരുതി സമർപ്പണവും,ശേഷം നട അടയ്‌ക്കലോട് കൂടി പ്രതിഷ്‌ഠാദിന മഹോത്സവത്തിന് സമാപനം കുറിച്ചു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ടി.കെ.രവീന്ദ്രൻ,ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ,സുരേഷ്,സുമേഷ്,സുദർശൻ,ലിജീഷ്,പുരുഷോത്തമൻ,പീതാംബരൻ,മണികണ്ഠൻ,മധുസൂധനൻ,സുബാഷ്,ജോഷി,പ്രബീഷ്,പ്രമോദ് തുടങ്ങിയവർ മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.