Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറിയിപ്പ്

04 Mar 2026 19:44 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : കടലുണ്ടി നഗരം FHC യിൽ എൽ.എസ്.ജി.ഡി. മുഖേന നടത്തപ്പെടുന്ന സായാഹ്ന ഒ.പി യിലേയ്ക്ക് ഡോക്‌ടർ തസ്‌തികയിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇൻറർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു. യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ടി.സി.എം.സി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് , എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ്  എന്നിവയുടെ ഒരു പകർപ്പും അസ്സൽ രേഖകളും സഹിതം 2026 മാർച്ച് 6 ന് രാവിലെ 9.30 ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഇൻറർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടാതെ, കടലുണ്ടി നഗരം ഉൾപ്പെട്ട ഹെൽത്ത് ബ്ലോക്കിൽ ഡോക്ടർ തസ്തികയിൽ ഒഴിവ് വരുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അടിയന്തര ഘട്ടങ്ങളിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്നും ഉദ്യോഗാർഥികളെ നിയമിക്കുന്നതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. 

Follow us on :

More in Related News