Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 12:58 IST
Share News :
തൊടുപുഴ :മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പെയിനിന്റെ ഭാഗമായി കോടിക്കുളം പഞ്ചായത്ത് നെടുമറ്റം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ വേറിട്ട അനുഭവമായി.സഭ നയിച്ചതും നിയന്ത്രിച്ചതും വിദ്യാര്‍ത്ഥി പ്രതിനിധികളായിരുന്നു.സ്‌കൂള്‍ ലീഡര്‍ ദേവദത്ത് സുബീഷ് അധ്യക്ഷനായി.വിദ്യാര്‍ത്ഥി പാനലംഗങ്ങളായ മേഘ്‌ന പ്രദീപും നസ്‌റിന്‍ അന്‍സാരിയും ഹരിത സഭയുടെ ലക്ഷ്യം പ്രാധാന്യം നടപടിക്രമങ്ങള്‍ എന്നിവ അവതരിപ്പിച്ചു.ദേവതീര്‍ത്ഥയും ഫാത്തിമ കെ. ഫൈസലും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി.കുട്ടികളുടെ പ്രദേശത്തെയും വിദ്യാലയത്തിലെയും മലിനീകരണ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ റിപ്പോര്‍ട്ടായി അവതരിപ്പിച്ചു.കുട്ടികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും ആശങ്കകളും ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ചോദ്യങ്ങളായി ഉയര്‍ന്നു.പ്രസിഡന്റ് ടി.വി. സുരേഷ് ബാബു കുട്ടികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി.പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ഹരിതസഭയില്‍ അറിയിച്ചു.പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുനടന്ന ഹരിതസഭയില്‍ പഞ്ചായത്തിലെ ഏഴ് സ്‌കൂളില്‍ നിന്നായി 158 കുട്ടികള്‍ പങ്കെടുത്തു.പഞ്ചായത്തിലെ മാലിന്യപരിപാലനം സംബന്ധിച്ച റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഹലീമാ നാസര്‍ അവതരിപ്പിച്ചു.പഞ്ചായത്തംഗങ്ങളായ ഷേര്‍ളി ആന്റണി,ബിന്ദു പ്രസന്നന്‍,ജെര്‍ലി റോബി, രമ്യ മനു, ഷൈനി സുനില്‍,ഹരിതകേരളം -ബി.ആര്‍. സി. പ്രതിനിധികള്‍,അധ്യാപകര്‍,പി.ടി.എ.,എം.പി. ടി. എ.അംഗങ്ങള്‍ എന്നിവര്‍ ഹരിതസഭയ്ക്ക് സാക്ഷികളായി.
Follow us on :
More in Related News
Please select your location.