Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 05:47 IST
Share News :
കൊണ്ടോട്ടി: ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പുതിയ പദ്ധതിയായ "കുടുംബ സമേതം കാരുണ്യമുറ്റത്ത് " കാലം ആവശ്യപ്പെടുന്ന ഹൃദ്യമായ പരിപാടിയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനവും ഫണ്ട് സ്വീകരണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയിലെ കുരുന്നുകളെ സഹജീവി സ്നേഹത്തിലേക്കും, ജീവകാരുണ്യ പ്രവർത്തനത്തിലേക്കും ആകർഷിക്കാൻ ഈ പരിപാടി ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി ഇ ഒ പിവി മൂസ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി എ ജബ്ബാർ ഹാജി പദ്ധതി വിശദീകരണം നടത്തി. കെ എം ഷാജി മുഖ്യ പ്രഭാഷണം നടത്തി. ബി എസ് കെ തങ്ങൾ പ്രാർത്ഥനyക്കു നേതൃത്വം നൽകി, കുടുംബങ്ങളിൽ നിന്നുള്ള ഫണ്ട് നൽകലിന്റെ ഉദ്ഘാടനം പുളിക്കൽ കുടുംബത്തിന് വേണ്ടി റഷീദലി ബാബു പുളിക്കൽ നിർവഹിച്ചു. മോൻസി ബഷീർ, സിടി മുഹമ്മദ്, പിവി മുഹമ്മദലി, നാസർ ഒളവട്ടൂർ, പിവി ഹസ്സൻ ബാവു, രായിൻ കുട്ടി നീറാട്, പിവി ഷാജു, സിപി ശരീഫ് ചോലമുക്ക്, മൂസ ഫൗലദ്, പികെ അബ്ദുള്ള കോയ, ജന്നാത്ത് അലി, ജന്നത്ത് കുഞ്ഞാലൻ ഹാജി, സിദ്ധീഖ് വിപി, പി അബ്ദുള്ള മാസ്റ്റർ, കടക്കോടീരി വീരാൻ കുട്ടി മാസ്റ്റർ, കെപി മുസ്തഫ തങ്ങൾ, ബഷീർ തൊട്ടിയൻ, കെപി ഫിറോസ്, പികെഎ സിദ്ധീഖ്, സിടി ഹംസ എന്നിവർ സംസാരിച്ചു.
ഫോട്ടോ : ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ "കുടുംബ സമേതം കാരുണ്യമുറ്റത്ത്" പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.