Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 10:31 IST
Share News :
കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷന് കീഴിലുള്ള എസ്എസ്എൽസി, പ്ലസ് ടു വിൽ വിജയം നേടിയവരെയും തെക്കേപ്പുറത്ത് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും റസിഡൻസ് ആദരിച്ചു.
തെക്കപ്പുറം പ്രദേശത്തു നിന്ന് കോമേഴ്സിൽ ബിരുദാനന്തര ബിരുദം ഡോക്ടറേറ്റ് ലഭിച്ച ഡോ. എൻ പി ജുമാന, ചാർറ്റഡ് അക്കൗണ്ട് ഉന്നത വിജയം നേടിയ പിവി മുനീഷ കോയ, യുവ സാഹിത്യകാരി അയിഷ ഫഹീമ എന്നീ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ എന്നിവരെയാണ് ആദരിച്ചത് .
മികച്ച കേസ് അന്വേഷണത്തിനുള്ള ബാഡ്ജ് ഓഫ് ഓണർ മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ച ഓഫീസർ ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ സി ജെ മാത്യു മുഖ്യാതിഥി ആയിരുന്നു.
അസോസിയേഷൻ പ്രസിഡൻറ് പി എൻ അബ്ദുള്ള കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എ പി മെഹബൂബ് സ്വാഗതം പറഞ്ഞു.വിജയികൾക്ക് ബഹു.സി ജെ മാത്യു ഉപഹാരങ്ങൾ നൽകി.
നോവലിസ്റ്റ് അയിഷ ഫഹീമ രചിച്ച 'മുസാണ്ടയുടെ ഇതളുകൾ' എന്ന നോവൽ സ്കൂൾ ലൈബ്രറിക്ക് വേണ്ടി പിടിഎ പ്രസിഡൻറ് സൈത് മുഹമ്മദ് സ്വീകരിച്ചു.
വൈസ് പ്രസിഡണ്ട് സി പി അബ്ദുറഹിമാൻ, സെക്രട്ടറി അബ്ദുൽ നാസർ, യുവതരംഗ് ട്രഷറർ പി ഐ അലി ഉസ്മാൻ, പിടിഎ പ്രസിഡൻറ് സൈത് മുഹമ്മദ്, വനിതാ വിംഗ് പ്രസിഡൻറ് അഫ്സത്ത് സെക്രട്ടറി ജിൻസി എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷറർ വി. മൂസകോയ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.