Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരത്തിലെ ഗതാഗത തടസ്സം അടിയന്തിരമായി പരിഹരിക്കണം...

21 Jan 2026 18:44 IST

MUKUNDAN

Share News :

ചാവക്കാട്:നഗരത്തിലെ ഗതാഗത തടസ്സം അടിയന്തിരമായി പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് മുസ്ലിം ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ.ഹംസക്കുട്ടി ആവശ്യപ്പെട്ടു.കഴിഞ്ഞ കുറെ മാസങ്ങളായി ചാവക്കാട് നഗരം വാഹന ഗതാഗതം സുഗമമായി യാത്ര ചെയ്യാൻ കഴിയാത്തതിനാൽ നരക തുല്യമായ യാത്രയാണ് അനുഭവിക്കുന്നത്.നഗരത്തിലെ ചില ഭാഗങ്ങളിക്കുള്ള അശാസ്ത്രീയമായ മരാമത്ത് പണി സമയ ബന്ധിതമായി പൂർത്തീകരിക്കാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.ദേശീയപാതയിലൂടെ ദീർഘ ദൂരങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതും അതിനെ ഉൾകൊള്ളാൻ ചാവക്കാട് പട്ടണത്തിന് കഴിയാത്തതും ചാവക്കാടിനെ വീർപ്പ് മുട്ടിക്കുന്നു.ടൗണിനകത്ത് പുതിയ ഓട്ടോ പാർക്കിങ് സംവിധാനവും റോഡ് സൗകര്യവും വർദ്ധിപ്പിച്ചില്ലെങ്കിൽ സമീപ ഭാവിയിൽ നഗരം നിശ്ചലമാവുന്ന സാഹചര്യം ഉണ്ടാവുമെന്നും കെ.കെ.ഹംസക്കുട്ടി പറഞ്ഞു.ദേശീയപാത വികസനം പൂർത്തിയാവുന്നതോടെ ചാവക്കാട് വഴിയുള്ള യാത്ര വാഹനങ്ങളുടെ എണ്ണം ഇനിയും വർധിക്കുമെന്ന കാര്യം ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്നും,ചാവക്കാട് വികസന സമിതി യോഗത്തിൽ ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Follow us on :

More in Related News