Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2025 08:18 IST
Share News :
കോഴിക്കോട്: കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ സ്ഥാപകൻ
എ. കൃഷ്ണേട്ടന്റെ 23മത് ചരമ വാർഷികവും, സംഘടനയുടെ പ്രഥമ സംസ്ഥാന ട്രഷറർ കെ.ടി ചന്ദ്രൻ ,മുൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായിരുന്ന ഐ. കെ ശിവശങ്കരൻ എന്നിവരുടെ അനുസ്മരണവും കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടത്തി.. KGCF സംസ്ഥാന രക്ഷാധികാരി .വി.കെ.സി മമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജി.സി.എഫ് ജില്ലാ പ്രസിഡന്റ് വി പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.ജി.സി.എഫ് സംസ്ഥാന ട്രഷറർ പി മോഹൻദാസ്, സോഷ്യൽ സെക്യൂരിറ്റി സംസ്ഥാന സെക്രട്ടറി കെ എം സഹദേവൻ, ജില്ലാ ട്രഷറർ പി പ്രശാന്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സുരേന്ദ്രൻ,ടി പി കുഞ്ഞാലി, പഴയകാല പ്രവർത്തകനായ കൊഴമ്പുറത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ജി സി എഫ് ജില്ലാ സെക്രട്ടറി പി വി ജലീലുദ്ദീൻ സ്വാഗതവും,ജില്ലാ ഓർഗനൈസിoഗ്സെക്രട്ടറി പി ദീപേഷ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.