Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് ആറ്റുപുറമ്പോക്കിൽ നിർമാണം

10 Sep 2024 18:44 IST

PEERMADE NEWS

Share News :


ഇടുക്കി:

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ആറ് പുറമ്പോക്കിൽ നിർമാണം

ചപ്പാത്തിലെ ജനങ്ങളെ കുടിയിറക്ക് ഭീഷണിയിലാക്കി കൈയേറ്റ മാഫിയയും റവന്യു വകുപ്പും ഒത്തുകളിക്കുന്നു.


മലയോര ഹൈവേ നിർമാണം നടക്കുന്നതിന്‍റെ മറവിൽ ചപ്പാത്ത് സിറ്റിയിൽ ഒരു മാസത്തിലേറെയായി ചില സ്വകാര്യ വ്യക്തികൾ പെരിയാർ പുഴ കൈയേറി വാണിജ്യ സമുച്ചയംനിർമിച്ചുകൊണ്ടിരിക്കുകയാണ്.

അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിലെ പ്രദേശവാസികളെ കുടിയിറക്ക് ഭീഷണിയിലാക്കിയാണ് സ്വകാര്യ ഭൂ മാഫിയകളുടെപ്രവർത്തനം. സംഭവം വിവാദമായതോടെ

 ജില്ലാ ഭരണകൂടം നിർമാണം നിർത്തിവയ്പ്പിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തും റവന്യൂ അധികൃതരും സ്ഥലത്തെത്തി നിർമാണം നിർത്തിവയ്പ്പിച്ചു. 

ഇതിനിടെ ചിലർ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വീണ്ടും നിർമാണം ആരംഭിച്ചതാണ് ആശങ്കയ്ക്ക് വകവച്ചിരിക്കുന്നത്.  ചപ്പാത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കൈയേറ്റ മാഫിയ രാപകലെന്യേ നിർമാണം നടത്തുന്നത്.

 പകലും രാത്രിയിലും നിർമാണം നടന്നിട്ടും റവന്യൂ വിഭാഗം നടപടിയെടുത്തിട്ടില്ല. 

വകുപ്പിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കൈയേറ്റക്കാർക്ക് വേണ്ട ഒത്താശകൾ ചെയ്‌തുകൊടുക്കുന്നുണ്ടെന്ന വിവരങ്ങൾ മതിയായ രേഖകളില്ലാതെയാണ് ചപ്പാത്തിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്കഴിഞ്ഞ 10 വർഷത്തിനിടെ ചപ്പാത്തിൽ ഒരു രേഖകളുമില്ലാതെ കെട്ടിപ്പൊക്കിയത് നിരവധി കെട്ടിടങ്ങളാണ്.  

ഈ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി കൊടുത്ത ഉദ്യോഗസ്ഥർ, ഭരണ സമിതി അംഗങ്ങൾ തുടങ്ങി നിരവധി പേർ കോടതിയുടെ മുമ്പാകെ ഉത്തരം നൽകേണ്ടതായും വന്നേക്കാം. 

 കൈയേറ്റക്കാരെ തടയാൻ വ്യാപാരികൾക്കിടയിൽ തന്നെ ശ്രമം നടന്നിട്ടുണ്ടെങ്കിലും സാധ്യമായിട്ടില്ല. ചില തൽപ്പര കക്ഷികൾ നടത്തുന്ന അനധികൃത നിർമാണത്തിനെതിരെ ഇപ്പോൾ തന്നെ ചപ്പാത്തിലെ വ്യാപാരികൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. 

അതേസമയം വിഷയത്തിൽ ഇടപെടേണ്ട പഞ്ചായത്ത് ഭരണ സമിതിയും റവന്യൂ വകുപ്പും മൗനം തുടരുന്നതും ഏറെ ദുരൂഹതയുണർത്തുന്നതാണ്.

Follow us on :

More in Related News