Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഞ്ഞപ്പിത്ത വ്യാപനം ബോധവൽകരണ ക്യാമ്പുമായി ഇൻസൈറ്റ് ക്ലബ്ബ്.

15 Jul 2024 12:24 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : ചീർപ്പിങ്ങൽ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്ന പ്രത്യേക സാഹചര്യത്തിൽ ബോധവൽക്കരണ ക്ലാസും, ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ, ഗ്യാസ് മസ്റ്ററിംഗ് ഉൾപ്പെടെ സ്പെഷ്യൽ ക്യാമ്പ് നടത്തി മാതൃകയായിരുക്കുകയാണ് ചീർപ്പിങ്ങലിൽ പ്രവർത്തിക്കുന്ന 

ഇൻസൈറ്റ് ആർട്സ്, സ്പോർട്സ് ആൻ്റ് കൾച്ചറൽ ക്ലബ്ബ്, കീരനല്ലൂർ

പ്രദേശത്തെ നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇൻസൈറ്റ് കീരനല്ലൂർ സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ പങ്കെടുത്തവർക്ക് 

ഹെൽത്ത് കാർഡ് (UHID) രജിസ്ട്രേഷൻ,

ഗ്യാസ് മസ്റ്ററിങ്ങ് എന്നിവക്കുള്ള സൗകര്യവും ഒരുക്കിയിത് പൊതുജനങ്ങൾക്ക് കൂടുതൽ സഹായകരമായി.


സ്പെഷ്യൽ ക്യാമ്പിൻ്റെ ഉദ്ഘാടനം

പരപ്പനങ്ങാടി നഗരസഭ കൗൺസിലർ 

അസീസ് കൂളത്ത് നിർവഹിച്ചു.

ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ 

ജീവകാരുണ്യ പ്രവർത്തകൻ ഡോ.എം എ കബീറിന് നൽകികൊണ്ട് ക്ലബ് സെക്രട്ടറി 

മച്ചിഞ്ചേരി അലവി നിർവഹിച്ചു.

ബോധവൽക്കരണ ക്ലാസിന് കൗൺസിലർ അസീസ് കൂളത്ത് നേതൃത്വം നൽകി.

മുസ്തഫ കുണ്ടുവായി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം അലവി സ്വാഗതം പറഞ്ഞു.

കടവത്ത് ബാവ, അബു കുണ്ടുവായി, റിയാസ് പട്ടയത്ത്, നൗഫൽ ബീരാൻ, വിബീഷ് വിക്രം, യൂസഫ് സി, സരീഷ് വമ്പിശ്ശേരി എന്നിവരും സംബന്ധിച്ചു.

പ്രവീൺ വമ്പിശേരി നന്ദി രേഖപ്പെടുത്തി

Follow us on :

More in Related News