Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 19:33 IST
Share News :
ചാവക്കാട്:ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് എട്ടിലെ മാമ്പുള്ളിക്കാവ് ക്ഷേത്ര റോഡിൽ തകർന്ന കലുങ്ക് അടിയന്തിരമായി നിർമ്മിക്കാത്ത പഞ്ചായത്ത് നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.പഞ്ചായത്തിലെ പ്രധാന ക്ഷേത്രമായ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിലേക്കുള്ള ഏക ഗതാഗത മാർഗമാണ് മാമ്പുള്ളിക്കാവ് റോഡ്.ഇവിടെ ഏകദേശം ഒരുവർഷത്തോളമായി കലുങ്ക് തകർന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട്.കാലവർഷമായപ്പോൾ റോഡ് തോടായി മാറിയ അവസ്ഥയാണ്.നിരവധി വിദ്യാത്ഥികളും,ഭക്തരും,പൊതുജനങ്ങളും യാത്രചെയ്യുന്ന റോഡിലെ കലുങ്ക് തകർന്ന് ഗതാഗതം മുടങ്ങിയിട്ടും പഞ്ചായത്ത് നിസംഗത തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.യുദ്ധകാലാടിസ്ഥാനത്തിൽ കലുങ്ക് പുനർനിർമ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ഡിസിസി മെമ്പർ ഇർഷാദ് കെ.ചേറ്റുവ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഒ.കെ.പ്രൈസൺ,മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.പി.ആർ.പ്രതീപ്,ഹരി മേലേടത്ത്,ലത്തീഫ് കെട്ടുമ്മൽ,ടി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.വാർഡ് പ്രസിഡൻ്റ് ടി.ശിവകുമാർ സ്വാഗതവും,വാർഡ് ജനറൽ സെക്രട്ടറി കെ.എസ്.ശേഖരൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.