Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2025 18:45 IST
Share News :
മാങ്കാവ് : വിദ്യാർത്ഥികളെ സാധാരണഗതിയിൽ എന്ത് ചിന്തിക്കണം എന്നാണ് അധ്യാപകർ പരിശീലിപ്പിക്കുന്നത്. അതിനുപകരം എങ്ങനെ ചിന്തിക്കണമെന്ന
പരിശീലനമാണ് പുതിയ കാലത്തെ കുട്ടികൾക്ക് ആവശ്യം. ഒരു വളയംവരച്ച് അതിനുള്ളിൽ നിന്നുകൊണ്ട് ചിന്തിക്കാൻ ആവശ്യപ്പെടുന്നതിന് പകരം വളയത്തിന് പുറത്തേക്ക് ഉള്ള ചിന്ത പ്രോത്സാഹിപ്പിക്കപ്പെടണം. എന്നാൽ മാത്രമേ സർഗാത്മകതയുള്ള ഒരു തലമുറ വളർന്നുവരികയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്കൂളിലെ തരൂർ @പ്രസ്റ്റീജ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ തരൂർ.
പുതിയ തലമുറയിലെ വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിൻറെ സംവാദം വിദ്യാർത്ഥികൾക്കും സദസ്യർക്കും ഉജ്ജ്വലമായ അനുഭവമായി. ആഗോള രാഷ്ട്രീയം ഭാഷാ പഠനം വിദ്യാഭ്യാസ പരിഷ്കരണങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
പത്താംക്ലാസ് വിദ്യാർത്ഥി ഫസാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ നിയാസ് ചിറക്കര സ്കൂളിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഹയാ ബിന്ദ് മൂസ യുടെ പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ആദം ഹനീഫ് കൃതജ്ഞത അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.