Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 22:19 IST
Share News :
മേപ്പയ്യൂർ:പുറക്കാമല ഖനന വിരുദ്ധ സമരം കാണാൻ പോയ എസ്എസ്എൽസി വിദ്യാർഥിക്കുനേരെ പോലീസിന്റെ പ്രതികാരനടപടി. 15 കാരനെ പത്തോളം പോലീസുകാർ ചേർന്ന് ഷർട്ടിൽ തൂക്കിയെടുത്ത് വലിച്ചിഴച്ച് പോലീസ് വാനിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചത് ഏറെ വിമർശനത്തിനും ഒച്ചപ്പാടിനും ഇടയാക്കിയിരുന്നു. പോലീസ് അതിക്രമത്തിനെതിരെ ബാലവകാശകമ്മീഷൻ ഉൾപ്പെടെ പരാതി നൽകിയ പശ്ചാത്തലത്തിലാണ് അന്ന് വെറുതെ വിട്ട പതിനഞ്ചുകാരനെതിരെ പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ ഏപ്രിൽ 9 ന് 11 മണിക്ക് വെള്ളിമാട്കുന്ന്ജ്യൂവനൈൽ ബോർഡിന് മുമ്പാകെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതവ് വാളിയിൽ നൗഷാദിന് മേപ്പയ്യൂർ എസ്.ഐ എം.എം. വിനീത് കുമാർ നോട്ടീസ് നൽകിയിട്ടുണ്ട്.പോലീസിന്റെ പ്രതികാര നടപടിക്കെതിരെവ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. മുസ്ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. എം. എം. അഷ്റഫ്, കെ.എം.എ. അസീസ് , ടി.എം. അബ്ദുല്ല, കീപോട്ട് അമ്മദ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐ.ടി. അബ്ദുസ്സലാം, ടി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.