Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 18:53 IST
Share News :
കാസർഗോഡ് : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കാസറഗോഡ് നിയോജക മണ്ഡലം പ്രവർത്തക യോഗം ഡി സി സി ഓഫീസിൽ ചേർന്നു. രാഘവൻ കുളങ്ങര അധ്യക്ഷത വഹിച്ചു.
കലാലയങ്ങളെ കലാപ ഭൂമിയാക്കാൻ ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ യോഗം പ്രതിഷേധിച്ചു.
സംസ്ഥാന ഉപാധ്യക്ഷ ഡോ. പി വി പുഷ്പജ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, വൈസ് പ്രസിഡണ്ട് സി എച്ച് വിജയൻ, കെ ഖാലിദ്, ഉസ്മാൻ കടവത്ത്, ശ്രീജ പുരുഷോത്തമൻ, ചന്ദ്രൻ ഞാണിക്കടവ്, രാജൻ ആയംപാറ, ഉദ്ദേശ് കുമാർ കെ തുടങ്ങിയവർ സംസാരിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായി ഉസ്മാൻ കടവത്ത് (ചെയർ), റഫീഖ് നായമ്മാർമൂല, കെ രമണി (വൈസ്. ചെയർ), പീതാംബരൻ പാടി (ജന. സെക്ര), വിനോദ് കുമാർ ഇ, മേഴ്‌സി സി ജെ (ജോ സെക്ര), പുഷ്പവല്ലി എ കെ (ട്രഷറർ).
Follow us on :
Tags:
More in Related News
Please select your location.