Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി.എം, മുഖ്യമന്ത്രി പിണറായി വിജയനും വർഗ്ഗിയ ദ്രുവീകരണത്തിൻ്റെ മുതലെടുപ്പുകാരായി മാറുന്നു - റസാഖ് പാലേരി..

16 Oct 2024 19:46 IST

UNNICHEKKU .M

Share News :



മുക്കം: മതനിരപേക്ഷതയുടെ കാവൽക്കാരെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മും അതിൻ്റെ മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുന്ന പിണറായി വിജയനും കേരളത്തെ നടുകെ പിളർത്തുന്ന വർഗീയ ദ്രവീകരണത്തിന്റെ മുതലെടുപ്പുകാരായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആരോപിച്ചു. വെൽഫെയർ പാർട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം നെല്ലിക്കാപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്വേശത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങൾ കേരളത്തിലേക്ക് ആനയിക്കാനുള്ള എല്ലാ ആസൂത്രിത ശ്രമങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന സമീപനമാണ് ഈ സർക്കാർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി കെ സി അൻവർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷംസുദ്ദീൻ പി കെ അധ്യക്ഷത വഹിച്ചു. പി. എം ജാഫർ , ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർ,ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. 2024 - 27 വർഷത്തെക്കുള്ള കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എം ജാഫർ (പ്രസി), മുജീബ് (സെക്ര), ഉസ്സൻ വി.ടി (ട്രഷറർ), ഷംസുദീൻ പി.കെ ബുഷ്റ എം.കെ(വൈസ് പ്രസി), ദാമോദരൻ ആത്തിക്ക (ജോ. സെക്ര).ജില്ലാ സെക്രട്ടറി നോഹ ചേളന്നൂർ മണ്ഡലം ട്രഷറർ ലിയാകത്തലി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി

Follow us on :

More in Related News