Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തെക്കൻപാലയൂരിൽ മിന്നൽചുഴലിയിൽ വ്യാപക നാശം

25 Jul 2024 18:51 IST

MUKUNDAN

Share News :

ചാവക്കാട്:തെക്കൻപാലയൂരിൽ മിന്നൽചുഴലിയിൽ വ്യാപക നാശം.ഇന്ന് പുലർച്ചെ ഉണ്ടായ മിന്നൽ ചുഴലിയിലാണ് തെക്കൻ പാലയൂരിൽ വ്യാപക നാശം ഉണ്ടായത്.5 വൈദ്യുതി കാലുകൾ ഒടിഞ്ഞുവീണു.തെങ്ങുകൾ കടപുഴകി നിലം പതിച്ചു.വ്യാപകമായി മരങ്ങൾ കടപുഴകിയും,ഒടിഞ്ഞുവീണും നാശം വിതച്ചു.പല വീടുകളുടെയും മതിൽ നിലംപൊത്തി.തെക്കൻ പാലയൂരിനോട് ചേർന്ന് കിടക്കുന്ന ചക്കംകണ്ടത്ത് വീടിനുമുകളിൽ സ്ഥാപിച്ചിരുന്ന വലിയ സോളാർ പാനൽ ചുഴലിയിൽ തകർന്നുവീണു.ചക്കംകണ്ടം അച്ചം വീട്ടിൽ നാദ അബ്ദുവിന്റെ വീട്ടിലെ സോളാർ പാനലാണ് വീണത്.ഇന്ന് പുലർച്ചെ രണ്ടര മണിക്കായിരുന്നു അപ്രതീക്ഷ ചുഴലിക്കാറ്റ് വീശിയത്.ഏതാനും മിനിറ്റുകൾ വീശിയ കാറ്റ് ചെറിയൊരു സ്ഥലത്ത് മാത്രമായത് കൊണ്ട് നാശം കുറച്ചു.തെക്കൻ പാലയൂർ ഭാഗത്തെ വൈദ്യുതി വിതരണം തകരാറിലായി.

Follow us on :

More in Related News