Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ 2025 പൂരാഘോഷങ്ങൾക്ക് തുടക്കം

03 Feb 2025 19:59 IST

Arun das

Share News :

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ 2025 പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കാഴ്ച്ച പന്തൽ കാൽനാട്ടൽ കർമ്മം ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്ത് നടന്നു. ഉത്രാളിക്കാവ് ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണ അയ്യർ, ക്ഷേത്ര കോമരം പള്ളിയത്ത് മാധവൻ നായർ, ഹരിഹരയ്യർ എന്നിവർ ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമരനെല്ലൂർ ദേശത്തിന് തുടർച്ചയായി പത്ത് വർഷമായി കാഴ്ച്ച പന്തൽ ഒരുക്കുന്ന ചെറുതുരുത്തി മയൂര പന്തൽ വർക്സ് ഉടമകളായ എം. എ. യൂസഫിനെയും, കബീറിനെയും രക്ഷാധികാരി ഡോ.പി.എസ്.മോഹൻദാസ്, വർക്കിംഗ് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ എന്നിവർ ചേർന്ന്

ആദരിച്ചു. ദേശ കമ്മിറ്റി ഭാരവാഹികളായ വർക്കിംഗ് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ, ജനറൽ കൺവീനർ കെ.ആർ.രമേഷ്, ട്രഷറർ പ്രസാദ് പൂക്കോട്ട്, വി.ശ്രീധരൻ, വിജയൻ പൂണോത്ത്, ദേവസ്വം ഓഫീസർ ജി.ശ്രീരാജ്, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എങ്കക്കാട് ദേശം ഭാരവാഹികളായ ടി.പി.ഗിരീശൻ, പി.ആർ.സുരേഷ് കുമാർ , ബാബു പൂക്കുന്നത്ത്, പി.ജി.രവീന്ദ്രൻ , സി.ജയേഷ് കുമാർ, വടക്കാഞ്ചേരി ദേശം ഭാരവാഹികളായ സി.എ.ശങ്കരൻ കുട്ടി, പി.എൻ.വൈശാഖ്, പി.എൻ.ഗോകുലൻ, വി.അനിരുദ്ധൻ, പി.എൻ.രാജൻ , ഉത്രാളി പൂരം ചീഫ് കോ ഓർസിനേറ്റർ വി.സു രേഷ് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം സെക്രട്ടറി

പി.എ.വിപിൻ ചടങ്ങിൽ നന്ദി പറഞ്ഞു

.

Follow us on :

More in Related News