Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 20:17 IST
Share News :
കൊണ്ടോട്ടി : നഗരസഭ കുടുംബശ്രീയും ജി ആർ സി യും സംയുക്തമായി കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ പി ഫിറോസ് ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ ഫാത്തിമ ബീവി അദ്ധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് നജീബ് ( ജൂനിയർ കൺസൽട്ടൻ്റ്,താലൂക്ക് ഹോസ്പിറ്റൽ ,കൊണ്ടോട്ടി) ക്ലാസ്സിന് നേതൃത്വം നൽകി. താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.സുജാത, സിഡിഎസ് ഉപസമിതി കൺവീനർ ഹഫ്സത്ത്, സിറ്റി മിഷൻ മാനേജർ മാത്യു ജോണി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. സിഡിഎസ് 2 ചെയർപേഴ്സൺ റെയ്ഹാനത്ത് സ്വാഗതവും കമ്യൂണിറ്റി കൗൺസിലർ ജിൻഷ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.