Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കലക്കത്ത് ഇരുന്നൂറോളം കുരുന്നുകൾ .

13 Oct 2024 20:26 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ

മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ ലക്കിടി കിള്ളിക്കുറു ശിമംഗലം കലക്കത്ത് ഭവനത്തിൽ പത്മശ്രീ രാമചന്ദ്ര പുലവർ വിദ്യാരംഭത്തിന് നേതൃത്വം നൽകി . അഡ്വ.കെ പ്രേംകുമാർ എം എൽ എ , ഗാനകല്ലോലിനി സുകുമാരി നരേന്ദ്രമേനോൻ ,ശങ്കരനാരായണൻ ,

സി കെ ശിവദാസ് , സ്മാരകം സെക്രട്ടറി എൻ എം നാരായണൻ നമ്പൂതിരി , ഗ്രാമ പഞ്ചായത്തംഗം ശ്രീവത്സൻ , കലക്കത്ത് രാധാകൃഷ്ണൻ തുടങ്ങിയവർ 

ഗുരു സ്ഥാനീയരായി . രാവിലെ ഏഴു മണിക്കാരംഭിച്ച വിദ്യാരംഭം പതിനൊന്നര വരെ നീണ്ടു . ഇരുനൂറോളം കുഞ്ഞുങ്ങൾ ഹരിശ്രീ കുറിച്ചു .

Follow us on :

More in Related News