Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 09:11 IST
Share News :
തിരൂരങ്ങാടി : റിയാദ് കെഎംസിസി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെ വള്ളിക്കുന്ന് മണ്ഡലം പ്രവാസി ലീഗ് നടത്തുന്ന ഇർത്തിയാഹ് പദ്ധതിയുടെ ഫണ്ട് പ്രവാസി സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് പി എം ബാവക്ക് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു.നിയോജക മണ്ഡലത്തിലെ മുപ്പത് ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം സാമ്പത്തിക ആശ്വാസം നൽകുന്നതാണ് പദ്ധതി.
പ്രഥമ ഘട്ടത്തിൽ ഒരു വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർക്ക് വീതമാണ് ആശ്വാസ ധനസഹായം നൽകുന്നത്.പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചുവരുകയും കിഡ്നി രോഗം ബാധിച്ച് ഡയാലിസിസ് വിധേയമാകുകയും ചെയ്യുന്ന പ്രവാസികളെ സഹായിക്കാനാണ് പ്രവാസി ലീഗും കെഎംസിസിയും സംയുക്തമായി ഈ പദ്ധതി ആവിഷ്കരിച്ചത്. നേരത്തെ നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അറുപത് പ്രവാസികൾക്ക് പ്രതിമാസ സാമ്പത്തിക സഹായവും നൽകിയിരുന്നു. അതിൻറെ തുടർച്ചയായാണ് ഇർത്തിയാഹ് എന്ന മാതൃകാ പംപദ്ധതി നടപ്പിലാക്കുന്നത്.
ചേളാരി ശിഹാബ് തങ്ങൾ ഭവനിൽ ചേർന്ന യോഗത്തിൽ പി എം ബാവ അധ്യക്ഷത വഹിച്ചു. . ജനറൽ സെക്രട്ടറികെ പി മൊയ്തീൻകുട്ടി എന്ന ബാബു ,എം. കെ. കബീർ,സുബൈർകോട്ടായി, വി.പി. അബ്ദുറഹ്മാൻ, കെ.കെ മുസ്തഫ , എം സി അബ്ദു, കെ.വി കെ റസാക്ക്, കെ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.