Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്ഡിടിയു കലക്ടറേറ്റ് ധർണ നടത്തി

10 Sep 2024 21:39 IST

- enlight media

Share News :

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ് ഡി ടി യു) കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കേന്ദ്രസർക്കാറിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, സ്പെഷ്യൽ എക്കണോമിക്സ് സോണുകൾ ഒഴിവാക്കുക, മത്സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകൾ നിരോധിക്കുക, തോട്ടം തൊഴിലാളികളുടെ ഡി എ കുടിശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകൾ വക മാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡണ്ട് എ വാസു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ തൊഴിലാളികൾക്ക് നേരെ കാണിക്കുന്ന നിഷേധാത്മക നിലപാടുകൾ അവസാനിപ്പിക്കണമെന്ന് എ വാസു ആവശ്യപ്പെട്ടു. തൊഴിലാളി ദ്രോഹനടപടികൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിടിയു നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഹുസൈൻ മണക്കടവ് അധ്യക്ഷത വഹിച്ചു. ഗഫൂർ വെള്ളയിൽ, ഉനൈസ് ഒഞ്ചിയം, സിദ്ദീഖ് കരുവംപൊയിൽ, ഫിറോസ് ഖാൻ, സലാം കുട്ടോത്ത്, റസാഖ് കളരാന്തിരി, റാഫി പയ്യാനക്കൽ , ഇസ്മയിൽ പേരാമ്പ്ര, അഷ്റഫ് കൊടുവള്ളി, നജീർ കുറ്റ്യാടി, റഫീക്ക് വടകര, സലീം ഫറൂഖ് തുടങ്ങിയവർ സംസാരിച്ചു.



Follow us on :

More in Related News