Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 08:57 IST
Share News :
പേരാമ്പ്ര: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം എൽ.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രം കൈകൊള്ളുന്നതെന്നും, വയനാട് ദുരന്തത്തിന് പോലും ചില്ലികാശ് തരാതെ അവസാന ബഡ്ജറ്റിൽ കേരളം എന്ന വാക്ക് പോലും ഉച്ചരിക്കാത്തകേന്ദ്ര അവഗനയിൽ പ്രതിഷേധം ഇരമ്പി.ചെമ്പ്ര റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.മാർച്ച് സി.പി ഐ.എം സംസ്ഥാന സമിതി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്.കെ. സജീഷ് അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞമ്മദ്,എൻ. കെ. വത്സൻ,ആർ. ശശി, പി.കെ.എം.ബാലകൃഷ്ണൻ, ആലിക്കുട്ടി എന്നിവർ സംസാരിച്ചു.പ്രകടനത്തിന് എം. കുഞ്ഞമ്മദ്, കെ. ലോഹ്യ, എ.കെ. ചന്ദ്രൻ മാസ്റ്റർ പി. മോനിഷ , സഫ മജീദ്, തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.