Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'വൈറ്റ് വാട്ടർ കയാക്കിംങ്ങ്: മുക്കത്ത് പ്രീ ഇവൻറുകൾ ആലോചനയോഗം നാളെ രാവിലെ 11 മണിക്ക്.

18 Jun 2024 15:39 IST

UNNICHEKKU .M

Share News :

മലയോരമേഖലയിലെ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രീ ഇവന്‍റുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.മുക്കം നഗരസഭയില്‍ സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭാ കൗണ്‍സിലര്‍മാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍, യൂത്ത് കോര്‍ഡിനേറ്റര്‍, ക്ലബ്ബ് ഭാരവാഹികള്‍, കുടുംബശ്രീ, വ്യാപാര സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഒരു യോഗം 19.06.2024 ബുധനാഴ്ച 11 മണിക്ക് മുക്കം ഇ.എം.എസ് ഹാളില്‍ വെച്ചു ചേരുമെന്ന്മുക്കം നഗരസഭ ചെയർമാൻ അറിയിച്ചു.

Follow us on :

More in Related News