Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 23:34 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 39 ലെ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ പച്ചക്കറി നടിയിൽ പ്രവർത്തിക്ക് തുടക്കം കുറിച്ചു,
40 സെന്റോളം വരുന്ന സ്ഥലത്ത് 39 ഡിവിഷനിലെ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ മുൻകൈയെടുത്ത്
പരപ്പനങ്ങാടി നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടു കൂടി ആരംഭിച്ച പച്ചക്കറി കൃഷി നടീൽ കർമ്മം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ 39 കൗൺസിലർ മുസ്തഫ അധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ ശാലിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ വൈസ് ചെയർപേഴ്സൺ ഷഹർബാനു, സി ഡി എസ് ചെയർപേഴ്സൺ സുഹറാബി,
എ ഡി എസ് മെമ്പർമാർ, ഡിവിഷൻ 39 ലെ പൗരപ്രമുഖർ സ്ഥലം വിട്ട് തന്ന സി കെ ബാലൻ്റെ കുടുംബാംഗങ്ങൾ, റസാക്ക് മുല്ല പാട്ട്, കുടുംബശ്രീ മെൻറർ ഷീല വേണുഗോപാൽ, എംസിജി അനിൽ കുമാർ, ഷാജിമോൾ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
ഷൗകത്തുന്നീസ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.