Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 07:25 IST
Share News :
മുക്കം: നഗരസഭ ജനകീയസൂത്രണം 2024-25 വർഷത്തെ പച്ചക്കറി തൈ വിതരണ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി. ബാബു നിർവഹിച്ചു . വാർഡ് കൗൺസിലർ ശ്രീമതി. രജനി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടിൻസി ടോം സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മറ്റീ ചെയര്മാന്മാരായ ശ്രീ. സത്യനാരായണൻ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ എ സി സി അംഗങ്ങളായ സുനിൽ, ശ്രീമതി രജിത, കൃഷി അസ്സിസ്റ്റന്റ്മാരായ സതി, റീപ, കർമസേന സൂപ്പർ വൈസർ ശ്രീഷ്‌ന, കർഷകർ തുടങ്ങിയവർ പങ്കെടുത്തു .ഒരു വാർഡിലേക് 5 ഇനം തൈകളുടെ 10-15 എണ്ണം വീതമാണ് സൗജന്യമായി നൽകുന്നത്. പച്ചക്കറി കൃഷി ഓരോ വീട്ടിലും വ്യാപിപ്പിക്കുക എന്ന നഗരസഭയുടെ പദ്ധതിയുടെ ഭാഗമായി നൽകുന്നത്. ഏകദേശം 2.5 ലക്ഷം രൂപയുടെ തൈകളാണ് നഗരസഭയുടെ പദ്ധതിയിലൂടെ കർഷകർക്ക് നൽകുന്നത്
Follow us on :
Tags:
More in Related News
Please select your location.