Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടിയങ്ങര കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

18 Jul 2025 22:31 IST

NewsDelivery

Share News :

കോഴിക്കോട് : കോഴിക്കോട് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും പതിറ്റാണ്ടുകളുടെ പഴക്കമുള്ളമായ ഇടിയങ്ങര കുളം 2 കോടി രൂപ ഉപയോഗിച്ചു കൊണ്ടുള്ള നവീകരണവും സൗന്ദര്യ വൽക്കരണവും പ്രവൃത്തി എം എൽ എ അഹമ്മദ് ദേവർ കോവിലിൻ്റെ അധ്യക്ഷതയിൽ ബഹു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരങ്ങൾ ചിലവഴിക്കാനെത്തുന്ന സന്ദർശകർക്ക് അനുയോജ്യമായ രീതിയിൽ നവീകരണം നടത്തുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായി മന്ത്രി പറഞ്ഞു.

ബഹു. മേയർ ഡോ: ബീന ഫിലിപ്പ് മുഖ്യാതിധിയായി.

വാർഡ് കൗൺസിലർ കെ. മൊയ്തീൻ കോയ, കോർപറേഷൻ നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ പി.കെ നാസർ , കൗൺസിർ എസ്.കെ അബൂബക്കർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി എൻ.പി നൗഷാദ്, സി.അബദുറഹീം, എൽ രമേശൻ, വി.എസ് ശരീഫ്, ഫിറോസ് പി.പി, എസ്.വി അർഷൽ അഹമ്മദ്, പി.ടി ആസാദ്, സി വി ഗഫൂർ, എം പി കോയട്ടി, ഇംതിയാസ് എസ് കെ തുടങ്ങിയവർ സന്നിഹിതരായി .കോർപറേഷൻ ഡപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനിയർ (ഇൻ ചാർജ്ജ്) ഹാബി. സി എച്ച് നന്ദിയും പറഞ്ഞു.

Follow us on :

More in Related News